Latest NewsNewsInternational

അഫ്ഗാന്റെ പതനത്തിന് കാരണമായി യു.എസിനെ കുറ്റപ്പെടുത്തുന്നവര്‍ സത്യാവസ്ഥ അറിയാതെ പോകരുത്

ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നിലുള്ള കാരണക്കാരന്‍ യുഎസിലെ ജോ ബൈഡന്‍ ഭരണകൂടമാണെന്ന് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയ്ക്കുള്ള പൂര്‍ണ ഉത്തരവാദിത്വം ബൈഡന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വന്നു കഴിഞ്ഞു.

Read Also :താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് ചൈന: താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇത്രയേറെ ശക്തി പ്രാപിക്കാന്‍ കാരണം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ബൈഡന്റെ തീരുമാനം ആണെന്ന പഴിചാരലുകൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. അമേരിക്കന്‍ സൈന്യം പിന്‍മാറിയാല്‍ താലിബാനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അഫ്ഗാന്‍ സൈന്യത്തിനു കഴിയില്ലെന്ന് പകല്‍ പോലെ വ്യക്തവുമായിരുന്നു. അഫ്ഗാന്റെ നിലവിലെ അവസ്ഥ വ്യക്തമായി അറിയാമായിരുന്നിട്ടും അമേരിക്ക യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് അഫ്‌ഗാനെ കൈയ്യൊഴിഞ്ഞതെന്നാണ് ഉയരുന്ന ആക്ഷേപം. ബൈഡന്‍ നേതൃത്വം സൈന്യത്തെ പിന്‍വലിച്ചതാണ് എല്ലാ പ്രശനങ്ങൾക്കും കാരണമെന്നാണ് പരക്കെയുള്ള സംസാരം.

എന്നാല്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നവര്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ അമേരിക്കയുടെ മുന്നില്‍ മറ്റു വഴികള്‍ ഒന്നുമില്ലായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 2002 ല്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ സൈന്യത്തിന്റെ അടിസ്ഥാന വികസനത്തിനും സൈനിക ശക്തി വികസിപ്പിക്കുന്നതിനുമായി 8800 കോടി അമേരിക്കന്‍ ഡോളറാണ് യു എസ് ഇതു വരെ ചിലവാക്കിയിട്ടുള്ളത്. അമേരിക്കന്‍ സൈന്യത്തെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള മികച്ചൊരു അഫ്ഗാന്‍ സൈന്യത്തെ ഒരുക്കിയെടുക്കാനായിരുന്നു അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ലക്ഷ്യം ഒരു വിദൂരസ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. അമേരിക്ക ഇത്രയേറെ പണം ചിലവാക്കിയിട്ടും ഇത്രയേറെ പരിശീലനം നല്‍കിയിട്ടും താലിബാനു മുന്നില്‍ ഒറ്റയ്ക്കു പിടിച്ചു നില്‍ക്കാന്‍ ഇന്നും അഫ്ഗാന്‍ സൈന്യത്തിനു സാധിക്കുന്നില്ലെന്നതു തന്നെയാണ് ആ രാഷ്ട്രത്തിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്കു കാരണം.

ഒരു രാജ്യത്തിനും ഒരുപാടു കാലം മറ്റൊരു രാജ്യത്തിന്റെ ആശ്രയത്തില്‍ കഴിയാന്‍ സാധിക്കില്ല. ഒരു രാജ്യത്തിനും ഒരുപാട് കാലം തങ്ങളുടെ വരുമാനം മറ്റൊരു രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ചിലവഴിക്കാനും സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനില്‍ കാണുന്നതും അതാണ്. നമ്മുടെ കണ്‍മുന്നില്‍ ഒരു രാഷ്ട്രം റോക്കറ്റ് വേഗത്തില്‍ 50 വര്‍ഷം പിന്നിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button