Latest NewsKeralaNattuvarthaNews

പൂർണ്ണ ഗർഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

ഗീതുവിന്‍റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൂർണ്ണ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സിസേറിയനിലൂടെ പുറത്തെടുത്ത ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല.

മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്‍റെ ഭാര്യ ഗീതു (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഗീതുവിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗീതുവിന്‍റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.

കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും: ഇന്ത്യൻ പൗരന്മാരുമായി വിമാനം ഡൽഹിയിലെത്തി

ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചക്കുറവുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഗീതു മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വന്തം കൈപ്പടയില്‍ നീതു എഴുതിയ ആത്മഹത്യ കുറിപ്പില്‍ തന്‍റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button