KeralaLatest NewsNews

പിറന്നാൾ ദിനത്തിൽ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം നടന്നത്

പാലക്കാട് : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു.

കൃഷ്ണപ്രഭയുടെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇതിന് തൊട്ട് മുൻപ് യുവതി അമ്മ രാധയെ ഫോൺ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവർ പറഞ്ഞു. വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.

Read Also  :  ഗുരുവായൂരിനെ തീർത്ഥാടന ടൂറിസം കേന്ദ്രമാക്കാൻ നീക്കം, ദേവസ്വം മന്ത്രിയുമായി ആലോചിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പൊലീസ് സ്റ്റേഷനിൽ വച്ചു പെൺകുട്ടി ശിവരാജിനൊപ്പം പോകാൻ താൽപര്യപ്പെട്ടു. പിന്നീട് പെൺകുട്ടി സ്വന്തം വീട്ടിൽ വന്നിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു. അതേസമയം, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ശിവരാജിന്റെ അമ്മ പറയുന്നത്. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button