Latest NewsNewsIndia

സമ്പദ് വ്യവസ്ഥയിൽ ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്ത്: ക്രമസമാധാന പാലനത്തിൽ മാതൃകാ സംസ്ഥാനമായി മാറിയെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് മാതൃകാ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: താലിബാന്റെ ചെയ്തികള്‍ക്ക് പിന്നില്‍ ജോ ബൈഡന്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നില്ലേ എന്ന് ലോകത്തോട് ട്രംപ്

സമ്പദ് വ്യവസ്ഥയിൽ രാജ്യത്ത് ആറാമതായിരുന്ന ഉത്തർപ്രദേശ് ഇപ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം നിലവിൽ ഉത്തർപ്രദേശിന് ഇല്ല. സംസ്ഥാനത്ത് വർഗീയ കലാപങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൗരന്മാർക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് നിക്ഷേപത്തിന്റെ പുതുയുഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ബിമാരു’ സംസ്ഥാനമെന്ന വിളിപ്പേരിൽ നിന്ന് ഉത്തർപ്രദേശിന് മോചനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും അദ്ദേഹം പ്രശംസിച്ചു. പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് മോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: കൊച്ചിയിൽ ബേക്കറി ഉടമ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button