Latest NewsNewsIndia

75-ാം സ്വാതന്ത്ര്യദിനാഘോഷം: നൂറ്​ ​ലക്ഷം​ കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച്‌​ പ്രധാനമന്ത്രി

രാജ്യത്തെ ഗ്രാമങ്ങൾ അതിവേഗമാണ് വികസിക്കുന്നത്

ന്യൂഡൽഹി : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നൂറ്​ ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെ​ങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന്​ ശേഷം രാജ്യത്തെ അഭിസംബോധന ​ചെയ്​ത്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമഗ്രവും ആധുനികവുമായ വികസനത്തിനും സമ്പദ് വ്യവസ്ഥക്കും ഗതിശക്തി പദ്ധതി അടിത്തറ പാകുമെന്നും ഇതിലൂടെ രാജ്യം പുതിയ തലത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രപദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലക്കുന്നത് വഴി ആധുനിക അടിസ്ഥാനസൗകര്യ വികസനം ഉറപ്പാകുകയും സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. സഹകരണ മേഖല രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിലേക്ക് പരമാവധി പദ്ധതികൾ എത്തിക്കുകയും രാജ്യമൊട്ടാകെ വികസനമുണ്ടാകുകയും ചെയ്യും. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also  :  500 കിലോ സ്വര്‍ണ്ണം ഉരുക്കി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നടപടി ആരംഭിച്ചു

രാജ്യത്തെ ഗ്രാമങ്ങൾ അതിവേഗമാണ് വികസിക്കുന്നത്. ലഡാക്കും ജമ്മുവും വികസനത്തിന്റെ പാതയിലാണ്. കാർഷിക ഉത്പന്നങ്ങൾ എത്തിക്കാൻ 70 റൂട്ടുകളിൽ കിസാൻ റെയിൽ നടപ്പിലാക്കിയെന്നും കിസാൻ നിധിയിലൂടെ 1.5 ലക്ഷം കോടി കർഷകർക്ക് നേട്ടമുണ്ടായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button