
തിരുവനന്തപുരം: കേരളം ഏവരും വരാന്‍ കൊതിക്കുന്ന നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘര്‍ഷരഹിതമായ സമാധാനവും ശാന്തിയുമുളള സംസ്ഥാനമാണ് കേരളം. ഏറ്റവും ഭദ്രമായ ക്രമസമാധാന നിലയുളള സംസ്ഥാനങ്ങളില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടുകളില്‍ തന്നെ ഒതുങ്ങിയിരുന്നുളള ഓണാഘോഷമാണ് അഭികാമ്യം. ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധിയാണ് മഹാമാരി സൃഷ്ടിച്ചത്. നിപ, പ്രളയം, കൊവിഡ് ഇവയെല്ലാം സംസ്ഥാനത്തേക്കുളള ടൂറിസ്റ്റുകളുടെ വരവിനെ വലിയ തോതില്‍ ബാധിച്ചു. ടൂറിസം മേഖലയിലെ മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് നിരോധനത്തിനുമായി വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വേണു.വി.ഐ.എ.എസ്, വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments