ആലപ്പുഴ: ആരൂര്‍-ചേര്‍ത്തല ദേശിയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട എഎം ആരിഫ് എംപിയുടെ നടപടിക്കെതിരെ ആലപ്പുഴ ജില്ലാ നേതൃത്വം. പരാതി നല്‍കുന്നതിന് മുൻപ് പാര്‍ട്ടിയോട് ആലോചിക്കാതിരുന്നത് അനൗചിത്യമാണെന്നും ഇത് സംബന്ധിച്ച് തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി.
അതേസമയം റോഡ് സഞ്ചാര യോഗ്യമാകണം എന്നത് മാത്രമാണ് ആവശ്യമെന്നും, പരാതിക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട എന്നുമായിരുന്നു ആരിഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘നാട്ടുകാരുടെ ആവശ്യമാണ് കത്തിലൂടെ അറിയിച്ചതെന്നും പാര്‍ട്ടി സെക്രട്ടറിയോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നും ആരിഫ് പറഞ്ഞു. എന്നാല്‍ ആരിഫിന്റെ വാദത്തെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആര്‍ നാസര്‍.
ഇതിനിടെ വിജിലന്‍ അന്വേഷണം വേണമെന്ന ആരിഫിന്റെ ആവശ്യത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വന്നിരുന്നു. ജി. സുധാകരന്‍ മന്ത്രിയായിരുന്ന സമയത്ത് തന്നെ അന്വേഷണം നടത്തിയതാണെന്നും കൂടുതലായി എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്നതില്‍ പരിശോധന നടത്തുമെന്നും റിയാസ് വിശദമാക്കി.
Post Your Comments