KeralaLatest NewsIndia

ഒടുവിൽ സിപിഎം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി! സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് അറിയിക്കാനെന്ന് വാദം

'എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ദേശീയപ്രസ്ഥാനത്തിന്‍റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ്'

തിരുവനന്തപുരം:  എകെജി സെന്‍ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. ‘1947 ആഗസ്ത് 15ന് ദേശീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ദേശീയപ്രസ്ഥാനത്തിന്‍റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ്.’

സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളല്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കാര്‍ഷിക പരിഷ്കരണമാണ് സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളില്‍ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ട്. പതാക ഉയര്‍ത്തലില്‍ സിപിഎം പരിപാടി അവസാനിപ്പിക്കുന്നില്ല.’

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ ആര്‍എസ്‌എസ് നിലപാടുകള്‍ക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് പാര്‍ട്ടി ഓഫിസുകളില്‍ പതാക ഉയര്‍ത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.

1947 ആഗസ്ത് 15നു ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ-ബോധവല്‍ക്കരണ പരിപാടി നടത്താനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button