ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാകും സർവീസ്. മുഴുവൻ ട്രെയിനുകളും അടുത്ത സ്വാതന്ത്ര്യദിനത്തിനു മുൻപു സർവീസ് തുടങ്ങും.
Read Also: 75-ന്റെ നിറപ്പകിട്ടോടെ രാജ്യം: പോരാട്ട ചരിത്രത്തിന്റെ ഓർമ്മയിൽ ഇന്ത്യ
അതേസമയം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ചടങ്ങിന് വേദിയാകുന്ന ഡൽഹി ചെങ്കോട്ടയിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
Post Your Comments