ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ചടങ്ങിന് വേദിയാകുന്ന ഡൽഹി ചെങ്കോട്ടയിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്‍റെ സ്മരണകൾ ഓർത്തെടുക്കാൻ രാജ്യതലസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങളും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. വഴിയോരങ്ങളിലും മൂവർണ പതാക നിറഞ്ഞു കഴിഞ്ഞു. ഡൽഹിയിലെ ഓഫീസുകളും മൂവർണ പ്രഭയിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളിൽ 100 അടി ഉയരമുള്ള തൂണിൽ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.
Read Also: ആസാദി കാ അമൃത് മഹോത്സവ്: വിവിധ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ രാജ്യ തലസ്ഥാനം പഴുതടച്ച നിരീക്ഷണത്തിലാണ്. ചെങ്കോട്ട മുമ്പൊന്നും കാണാത്തവിധം സുരക്ഷാവലയത്തിലാണ്. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, എന്നിവിടങ്ങളിൽ പൊലീസ് വിന്യാസവും ശക്തമാണ്. പുറത്തുനിന്ന് വരുന്നവർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
Post Your Comments