Latest NewsKeralaNews

വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും വീഴ്ച : രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസത്തിന് ശേഷം

ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവിൽ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് പരാതി. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്.

ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചില്ല. രോഗിയുടെ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാല് ദിവസമായെന്ന് പറയുന്നത്. അഡ്രസും നമ്പറും ഇല്ലാതിരുന്നത് കൊണ്ടാണ് അറിയിക്കാതിരുന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Read Also  :  എകെജി സെന്ററിൽ പാർട്ടി കൊടിക്ക് പ്രാമുഖ്യം, ദേശീയ പതാകയ്ക്ക് രണ്ടാം സ്ഥാനം: കേസെടുക്കണമെന്ന് കെഎസ് ശബരീനാഥന്‍

കഴിഞ്ഞദിവസവും വണ്ടാനം മെഡിക്കല്‍ കോളജില്‍ സമാന സംഭവം നടന്നിരുന്നു. ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചത്. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്.ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button