Latest NewsKeralaNews

മക്കളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് യുവതി അയാളുടെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായി

തൃശൂര്‍ : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേച്ചേരി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് ബാലാവകാശ നിയമ പ്രകാരം പോലീസ് കേസെടുത്തത്.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് യുവതി അയാളുടെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായി. ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലുണ്ട്. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു. സ്ത്രീയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്.

Read Also  :  ഭാരതം ഞങ്ങളുടെ മണ്ണാണ്: സാന്‍ഡ് ആര്‍ട്ടില്‍ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്ന്

മറ്റൊരു ഇടത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button