കാബൂൾ : അഫ്ഗാനിലെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുത്ത് താലിബാൻ ഭീകരർ. ഹെറാത്തും കാണ്ഡഹാറുമുൾപ്പെടെ രാജ്യത്ത് പകുതിയിലധികം പ്രവിശ്യാ തലസ്ഥാനങ്ങൾ ഇപ്പോൾ താലിബാന്റെ കീഴിലാണ്. കാബൂളിനെ നാല് വശത്ത് നിന്നും ആക്രമിച്ച് തകർക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നത്.
ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും ശരിയത്ത് നിയമങ്ങൾ നടപ്പാക്കുകയും ചെയ്തുകൊണ്ട് താലിബാൻ അഫ്ഗാനിസ്താനെ നരകതുല്യമാക്കിയിരിക്കുകയാണ്. തീവ്ര ഇസ്ലാമിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരർ കൊറോണ പ്രതിരോധ വാക്‌സിനേഷനും നിരോധിച്ചു. പാക്ത്യയിലുള്ള റീജണൽ ആശുപത്രിയിൽ ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Taliban Banned Using of COVID-19 Vaccines in Paktiahttps://t.co/x0O9qPbfUN pic.twitter.com/3G9TOlwzbk
— ShamshadNews (@Shamshadnetwork) August 12, 2021
അതേസമയം സ്‌പെയിൻ, ഡെന്മാർക്ക്, നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഫ്ഗാനിലുള്ള എംബസികൾ അടയ്‌ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
Post Your Comments