![](/wp-content/uploads/2021/08/plastic-2.jpg)
ന്യൂഡൽഹി: രാജ്യത്ത് പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം പുറത്തിറങ്ങിയതോടെ രാജ്യത്ത് നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉത്പ്പന്നങ്ങൾ ഇവയൊക്കെയാണ്.
എ) ചെവി വൃത്തിയാക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളോടു കൂടിയ ബഡ്‌സ്, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ (തെർമോകോൾ).
ബി) പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്, സ്‌പൂണ്‍, തവികൾ, വർണ്ണപ്പൊതികളോടു കൂടിയ മിഠായിപ്പെട്ടികൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് കൂടുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകൾ എന്നിവ.
പോളിസ്റ്റൈറൈൻ, വികസിത പോളിസ്റ്റൈറൈൻ എന്നിവയുൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ 2022 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം ആണ് നിരോധിച്ചിരിക്കുന്നത്.
Post Your Comments