ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല: എമിറേറ്റ്സ്

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യമാണ്

ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാന കമ്പിനിയായ എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് ഇക്കാര്യം അറിയിച്ചച്ചിട്ടുള്ളത്. എന്നാൽ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

ദുബായിലേക്കുള്ള യാത്രാ അനുമതി നല്‍കുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്‌സൈറ്റില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനുള്ള ഭാഗം ഓപ്‌ഷണല്‍ എന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. അതേസമയം പുതിയ മാറ്റത്തെ കുറിച്ച്‌ ജിഎഡ്‌ആര്‍എഫ്‌എ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Share
Leave a Comment