Latest NewsKerala

ചെറിയ മക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്തൃസഹോദരന്റെ മകനൊപ്പം ഒളിച്ചോടി: പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍

സീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃസഹോദരന്റെ മകന്‍ മുഷ്താക്കുമായി അടുപ്പത്തിലായി.

കുന്നംകുളം: മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ പ്രവാസിയുടെ ഭാര്യയായ യുവതിയെ കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി അമ്പലത്ത് വീട്ടില്‍ റസീന (30) ആണ് അറസ്റ്റിലായത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃസഹോദരന്റെ മകന്‍ മുഷ്താക്കുമായി അടുപ്പത്തിലായി. തുടർന്ന് ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റസീനയുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റസീനയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button