Latest NewsNewsIndia

കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം

നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബംഗളൂരു: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്കാണ് കര്‍ണ്ണാടക പോലീസ് പരിഗണന നല്‍കുന്നത്. എല്ലാ അന്താരാഷ്‌ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2 ശതമാനം സംവരണം ഇനി സംസ്ഥാന പോലീസ് സര്‍വ്വീസില്‍ ഉണ്ടാകും. കര്‍ണ്ണാടക റിസര്‍വ്വ് പോലീസ് ഉപ മേധാവി അലോക് കുമാറാണ് തീരുമാനം പുറത്തുവിട്ടത്. നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങളില്‍ പോലീസിന്റെ ടീമുകളും സജീവമായി രംഗത്തുണ്ട്.

Read Also: കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

ജോലിക്കൊപ്പം കായിക മേഖലയില്‍ മത്സരിക്കാനും പരിശീലനത്തിനുമുള്ള അവസരങ്ങളും നല്‍കുന്നുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. ‘ഇത്തവണ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സര്‍വ്വകാല മെഡല്‍ നേട്ടം കായികരംഗത്തിന് പുത്തന്‍ ഉണര്‍വ്വാണ് നല്‍കിയിട്ടുള്ളത്. ഈ മാറ്റം യുവതിയുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് ഉണ്ടായിരിക്കുന്നത്. ഇത് കണക്കാക്കി കര്‍ണ്ണാടകയിലെ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ജോലിയില്‍ 2 ശതമാനം സംവരണം നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്’- അലോക് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button