KeralaLatest NewsNews

കോവി‍ഡ‍് രോഗി മരിച്ചത് അറിഞ്ഞത് രണ്ടാം ദിവസം : ആലപ്പുഴ മെഡി. കോളജിനെതിരെ പരാതി

ആലപ്പുഴ : ആലപ്പുഴ മെഡി. കോളജില്‍ കോവി‍ഡ‍് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാം ദിവസമെന്ന് പരാതി. ഹരിപ്പാട് സ്വദേശി ദേവദാസ്(55) ആണ് മരിച്ചത്.

ദേവദാസിന്റെ ഭാര്യ രാജമ്മ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നുവെങ്കിലും ഇവരെയും വിവരം അറിയിച്ചിരുന്നില്ലെന്നാണ് മകളുടെ പരാതിയിൽ ആരോപിക്കുന്നത്. ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെന്നാണ് മകൾ രമ്യയുടെ പരാതി.

Read Also  :  ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവം, 1800 പരിപാടികൾ: 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നു

സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button