കരിപ്പൂർ: മുംബെെയിൽ അധോലോക കേന്ദ്രത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാകേസിലെ പ്രതികളെ കേരള പൊലീസ് പിടികൂടി. സ്വര്‍ണ്ണക്കവര്‍ച്ചാ സംഘാംഗങ്ങളും സഹോദരങ്ങളുമായ കൊടിയത്തൂര്‍ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനടക്കം ഒരു കുടുംബത്തിലെ അഞ്ച് സഹോദരങ്ങളും കേസില്‍ പ്രതികളാണ്.
മയക്കുമരുന്ന് വിപണനത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മുംബെെയിലെ മസ്ജിദ് ബന്തറിലെ ചേരിയിലായിരുന്നു പ്രതികളുടെ ഒളിത്താവളം. എസി മുറിയില്‍ ഇന്റര്‍നെറ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു. ഇവരുടെ മറ്റൊരു സഹോദരനായ അലി ഉബൈറാണ് ഇവര്‍ക്ക് ഒളിത്താവളവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നത്. ഇയാളെ പിടികൂടിയതോടെയാണ് അന്വേഷണം മുംബെെയിലേക്ക് എത്തിയത്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായതോടെ കൊടിയത്തൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴുപേരും രണ്ട് വാഹനങ്ങളും പിടിയിലായിട്ടുണ്ട്.
Post Your Comments