
ന്യൂഡല്‍ഹി: സ്വയംസഹായ സംഘങ്ങളിൽ നിര്‍മ്മിച്ച ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി സോന്‍ചിറയ്യ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സോൻചിറയ്യ എന്ന പുതിയ ബ്രാന്‍ഡും കേന്ദ്രസർക്കാർ പുറത്തിറക്കി.
പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ എസ്എച്ച്ജി ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താനാകും. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകമാനം 5.7 ലക്ഷത്തിലധികം എസ്എച്ച്ജി കളുണ്ട്. കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മുതലായവയാണ് സംഘങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇത് വരെ ഉത്പന്നങ്ങള്‍ക്കനുയോജ്യമായ വിപണി കണ്ടെത്തുന്നത് ഏറെ ശ്രമകരമായിരുന്നു.
സോന്‍ചിറയ്യ ബ്രാന്‍ഡിനറെ ഔദ്യോഗിക ലോഗോ നഗരവികസന മന്ത്രാലയം പുറത്തിറക്കി. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ പദ്ധതി സഹായകരമാകുമെന്ന് ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര പറഞ്ഞു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലുകളുമായും മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു.
Post Your Comments