ദില്ലി: ചിലവ് ചുരുക്കാന്‍ പുതിയ നിർദ്ദേശങ്ങളുമായി കോൺഗ്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളോട് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുന്നത്. പാര്‍ലമെന്‍റ് അംഗങ്ങള്‍ കൂടിയായ ജനറല്‍ സെക്രട്ടറിമാരോട് വിമാനയാത്ര ചിലവ് കുറഞ്ഞ രീതിയില്‍ നടത്താനും, പറ്റാവുന്ന രീതിയില്‍ എല്ലാം ട്രെയിന്‍ ഉപയോഗിക്കാനും നിര്‍ദേശിക്കുന്ന പാര്‍ട്ടി 50,000 രൂപയെങ്കിലും പാര്‍ട്ടിക്കായി ഇതുവഴി ലാഭിക്കാന്‍ കഴിയുമെന്നും പറയുന്നു. ഒപ്പം എംപിമാരോട് 50,000 രൂപ വര്‍ഷം പാര്‍ട്ടിക്ക് നല്‍കാനും കോണ്‍ഗ്രസ് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:ജി സുധാകരൻ സത്യസന്ധനായ മന്ത്രിയായിരുന്നു: കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്ന് ആരിഫ്
സെക്രട്ടറിമാര്‍ക്ക് 1400 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നല്‍കും. 1400 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കുറഞ്ഞ വിമാന നിരക്കും നല്‍കുമെന്ന് കോൺഗ്രസ് പറയുന്നു.
ചിലവ് ചുരുക്കാന്‍ എല്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഒരോ രൂപയും ലാഭിക്കണം. ചിലവ് കുറയ്ക്കാനുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കിയതായി കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സല്‍ പറയുന്നു. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നിവരുടെ അലവന്‍സുകള്‍ വെട്ടികുറയ്ക്കും. ഒപ്പം തന്നെ കാന്‍റീന്‍, സ്റ്റേഷനറി, പത്രം, ഇന്ധനം തുടങ്ങിയ ചിലവുകള്‍ ഭാരവാഹികള്‍ പരമാവധി കുറയ്ക്കണം. സെക്രട്ടറിക്ക് 12,000 രൂപയും, ജനറല്‍ സെക്രട്ടറിക്ക് 15,000 രൂപയുമാണ് കോണ്‍ഗ്രസ് അലവന്‍സ് നല്‍കുന്നത്.
കോവിഡ് കാലത്ത് സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് പാർട്ടിയെ നയിച്ചത്. അത് നികത്താനാണ് ഇത്തരത്തിൽ ചിലവ് ചുരുക്കൽ നയമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Post Your Comments