കാബൂൾ: ഏഴ് ദിവസത്തിനുള്ളിൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂർണമായും പിടിച്ചടക്കുമെന്ന് താലിബാൻ. താലിബാൻ വക്താക്കളെ ഉദ്ധരിച്ച് സിഎൻഎസ് ന്യൂസ്-18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാപകമായ ആക്രമണങ്ങളിൽ താൽപര്യമില്ലെന്നും രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളെയും എൻജിഒകളെയും ആക്രമിക്കില്ലെന്നും താലിബാൻ പ്രതിനിധി പറഞ്ഞതായാണ് വിവരം.
ദക്ഷിണ നഗരമായ ലഷ്‌കർ ഘട്ടും കിഴക്കൻ അഫ്ഗാന്റെ വാണിജ്യ കേന്ദ്രമായ കാണ്ഡഹാറും താലിബാൻ പിടിച്ചെടുത്തതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. അഫ്ഗാന്റെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാർ. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 പ്രവിശ്യ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തത്. നിലവിൽ അഫ്ഗാന്റെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാന്റെ നിയന്ത്രണത്തിലാണ്.
Post Your Comments