കണ്ണൂര്‍ : കണ്ണൂര്‍ പരിയാരത്ത് ബന്ധുവായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേരള ബാങ്ക് ജീവനാക്കാരിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ശ്രീസ്ഥ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥ എന്‍.വി. സീമയെയാണ് പരിയാരം പൊലിസ് അറസ്റ്റു ചെയ്തത്. തലശേരി സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Also : സഖാവേ.. ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?: വിമർശനവുമായി ഹരീഷ് പേരടി
മാതമംഗലം ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃ ബന്ധുവായ കോണ്‍ട്രാക്ടറെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. കേരള ബാങ്ക് ജീവനക്കാരിയുമായി കേസില്‍ അറസ്റ്റിലായവര്‍ ക്വട്ടേഷന്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്താന്‍ ആയുധം വാങ്ങിയ തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടയിലും തെളിവെടുപ്പ് നടത്തി. സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരികില്‍ എത്തിച്ച് ആയുധം കണ്ടെടുത്തത് കേസില്‍ നിര്‍ണായകമായിട്ടുണ്ട്.
തളിപ്പറമ്പ് നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരുമായാണ് പരിയാരം എസ്‌ഐ കെ.വി സതീശന്‍ തെളിവെടുപ്പ് നടത്തിയത്. ഇവര്‍ അക്രമം നടത്താന്‍ ഉപയോഗിച്ച ആള്‍ട്ടോ കാറും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബു(52) വിനെ വധിക്കാന്‍ ശ്രമിച്ചത്. മാസങ്ങള്‍ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണൂര്‍ ശാഖാ ജീവനക്കാരി സീമയിലേയ്ക്ക് അന്വേഷണം എത്തിയത്. ഭര്‍തൃ ബന്ധുവായ കരാറുകാരന്‍ പൊലിസുകാരനായ ഭര്‍ത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനല്‍കാത്ത വിഷയവുമാണ് ഇയാളെ അടിച്ച് ജീവച്ഛവമാക്കാന്‍ കരാര്‍ നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.
Post Your Comments