കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്. ജലീബ് അല്‍ ശുയൂഖില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍. മേഖലയിലെ സ്ഥിതിവിലയിരുത്താന്‍ രൂപവത്കരിച്ച മന്ത്രിതല സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുക, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള സംവിധാനം കൊണ്ടുവരുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ നിയമലംഘകരെ പിടികൂടി നാടുകടത്തുകയെന്ന നിര്‍ദേശമാണ് അംഗീകരിക്കപ്പെട്ടത്.
Read Also: സമാധാന ചർച്ചയുമായി അഫ്ഗാന്: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറെന്ന് റിപ്പോർട്ട്
നേരത്തേ ജലീബ് അല്‍ ശുയൂഖില്‍ ‘ക്ലീന്‍ ജലീബ്’ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ നടത്തിയിട്ടും നിയമലംഘനങ്ങള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ ശുയൂഖ്. ജലീബ് ശുയൂഖിലെ നിയമവിരുദ്ധ പ്രവൃത്തികള്‍ ഇല്ലാതാക്കണമെന്ന മന്ത്രിസഭ നിര്‍ദേശമനുസരിച്ച് നിയോഗിക്കപ്പെട്ട സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പയിൻ നടത്തിയത്. മൂന്നുമാസം കൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന് ശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പയിൻ വലിയ ഫലം ചെയ്തിട്ടില്ല. നിലവിൽ ലൈസന്‍സില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments