തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വചസ്പതി. സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കാൻ പോകുന്നുവെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്‌താവനെ പരിഹസിച്ചാണ് സന്ദീപ് വചസ്പതി രംഗത്ത് എത്തിയത്. ‘മുസ്ലിം ലീഗിന്റെ എംഎൽഎ ആയ പ്രമുഖ നേതാവാണ് സീതി ഹാജി. എന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ കാണുമ്പോൾ പാതിരാത്രിയാണെങ്കിലും ഗുഡ്‌മോർണിങ് പറയുമായിരുന്നു. ഇതിന് കാരണം അന്വേഷിച്ച കമ്മ്യൂണിസ്റ്റ് നേതാവിനോട് സീതിഹാജി പറഞ്ഞത് അനക്കും അന്റെ പാർട്ടിയ്ക്കും നേരം വെളുത്തിട്ടില്ലായെന്നാണ്’-. ഇത്തരമൊരു ഉദാഹരണം പറഞ്ഞാണ് സന്ദീപ് വാചസ്പതി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘കമ്മ്യൂണിസ്റ്റുകാർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാർട്ടി കേന്ദ്ര കമ്മറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവന. ഇന്ത്യൻ സ്വതന്ത്ര സമരം കമ്മ്യൂണിസ്റ്റുകാർ ആഘോഷിക്കാൻ പോകുന്നു. ആർ എസ് എസിന്റെ ദേശീയത എതിർക്കുക എന്നതാണ് സിപിഎമ്മിന്റെ തീരുമാനത്തിന്റെ പിന്നിലെ ലക്ഷ്യം. സാധാരണക്കാരായ ചിന്താശേഷിയുള്ള മനുഷ്യർക്ക് ഇത് മനസിിലാകുും. ആർ എസ് എസ്സുകാർ രാജ്യത്തെ അംഗീകരിച്ചാൽ തങ്ങൾ അംഗീകരിക്കില്ല, ആർ എസ് എസ്സുകാർ സ്വതന്ത്ര ദിനത്തെ അംഗീകരിച്ചാൽ തങ്ങൾ അംഗീകരിക്കില്ല, ആർ എസ് എസ്സുകാർ ഭാരതത്തെ ജന്മഭുമിയായി കണ്ടാൽ തങ്ങൾ പാകിസ്ഥാനെ ജന്മഭുമിയായി കാണും. ഇതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ നിലപാട്’- സന്ദീപ് വചസ്പതി പറഞ്ഞു.
Read Also: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ യുദ്ധക്കളമാക്കി: എളമരം കരീം
‘കമ്മ്യൂണിസ്റ്റുകാർ ഇതുവരെ നമ്മുടെ രാജ്യത്തെയോ സ്വാതന്ത്ര്യ ദിനത്തെയോ രാജ്യത്തിന്റെ അസ്ഥിത്വത്തെയോ അംഗീകരിച്ചിട്ടില്ല. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിൽ അല്പമെങ്കിലും മാറ്റം വന്നിട്ടുള്ളത്. എങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. ആർ.എസ്.എസിനെ എതിർക്കാനാണെങ്കിൽ പോലും സ്വാതന്ത്ര്യ ദിനത്തെ അംഗീകരിക്കാൻ കാണിച്ച ആ ഇടത് മനസുണ്ടല്ലോ അത് ആരും കാണാതെ പോകരുത്. ‘-സന്ദീപ് വചസ്പതി വ്യക്തമാക്കി.
Post Your Comments