തിരുപ്പതി : ഒളിമ്പിക്സ് മെഡൽ ജേതാവ് പിവി സിന്ധു തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി വെങ്കലം സ്വന്തമാക്കിയ പി വി സിന്ധു ആഗ്രഹ സാഫല്യത്തിന് നന്ദി അർപ്പിച്ചാണ് തിരുപ്പതി തിരുമല ദേവസ്ഥാനത്തെത്തിയത്.
തിരുപ്പതിയിൽ എത്തി വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടുന്നതിൽ സന്തോഷമുണ്ടെന്നും, തുടർന്നും വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി തിരുപ്പതിയിൽ എത്തുമെന്നും പിവി സിന്ധു വ്യക്തമാക്കി. തുടർന്ന് വരുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ അനുഗ്രഹം തേടിയാണ് ഇപ്പോൾ വെങ്കിടേശ്വരന്റെ സന്നിധിയിൽ വന്നതെന്ന് താരം പറഞ്ഞു.
മണ്ണിടിച്ചിൽ: ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു, പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു
വെങ്കലമെഡലിനായുള്ള ഒളിമ്പിക്‌സ് പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ സിന്ധു തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും സ്വന്തം പേരിലാക്കി.
Post Your Comments