കോഴിക്കോട് : ജില്ലയിലെയും, ബംഗളൂരുവിലെയും സമാന്തര ടെലിഫോണ്‍എക്‌സ്‌ചേഞ്ച് കണ്ടെത്തിയതോടെ വലിയ ഒരു സംഘമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ ബന്ധം വരെ അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്. അതേസമയം ഇത് ഒരുക്കുന്നതിനായി പണം മുടക്കിയത് മലപ്പുറം സ്വദേശികള്‍ ആണെന്നാണ് ഏറ്റവും പുതിയ വിവരം. സലിം, ബാവ എന്നിവരാണ് പണം മുടക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
അന്വേഷണം ഭയന്ന് ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഇബ്രാഹിം, ജുറൈസ്, ഷമീം ജിതിന്‍, അഷ്ഹര്‍, എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതില്‍ ഇബ്രാഹിമിനെയും, ജുറൈസിനെയും കോഴിക്കോട് ക്രൈംബ്രാഞ്ചും, ഷമീമിനെയും, അഷ്ഹറിനെയും ചാലക്കുടി പോലീസുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കോഴിക്കോട് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ടെലിഫോണ്‍ എസ്‌ക്‌ചേഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ അടുത്തിടെ പിടിക്കപ്പെട്ട സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ഇവരുടെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരു സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനായി സിം കാര്‍ഡുകള്‍ എത്തിച്ചത് തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ തെലങ്കാനയില്‍ റിമാന്‍ഡിലാണ് റസല്‍.
Post Your Comments