തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ നിരക്ക് ദിനം പ്രതി കൂടുമ്പോഴും മൂന്നാം തരംഗം നേരിടാൻ സർക്കാർ സർവ്വസജ്ജമാണെന്ന് ആരോഗ്യമന്ത്രിയുടെ അറിയിപ്പ്. എന്നാൽ കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്നും രോഗലക്ഷണങ്ങള്‍ ചെറുതാണെങ്കിലും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിന് ഇത് വരെ തുടക്കമായിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വൈറസിന്റെ വ്യാപനം കൂടുതലായി കണ്ടെത്തിയാല്‍ മാത്രമേ മൂന്നാം തരംഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം, മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. ഈ ഘട്ടത്തില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. തുടര്‍ ചികിത്സ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
Post Your Comments