Latest NewsKeralaNews

സംസ്ഥാനത്ത് പോലീസ് ഡ്രോൺ ഫോറൻസിക് ലാബും ഗവേഷണ കേന്ദ്രവും: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റേയും ഗവേഷണ കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാപോലീസ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ചെലവു ചുരുക്കൽ: ഭാരവാഹികളുടെ അലവൻസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കോൺഗ്രസ്

‘സൈബർഡോമിന്റെ കീഴിൽ നിലവിൽ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നതായി’ മുഖ്യമന്ത്രി വിശദമാക്കി.

പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാർ, സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണുകളുടെ പ്രദർശനവും എയർഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

Read Also: ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ഓഗസ്റ്റ് 14 ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button