Latest NewsNewsIndia

ചെലവു ചുരുക്കൽ: ഭാരവാഹികളുടെ അലവൻസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികൾക്കൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി ഭാരവാഹികൾക്കും കോൺഗ്രസ് ചെലവുചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര ചെയ്യാനും സാധ്യമല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര ചെയ്യാനും ആവശ്യപ്പെട്ടതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാനും പാർട്ടി വൃത്തങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം.

Read Also: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നിരോധിച്ച് താലിബാൻ: ആശുപത്രിയിൽ നോട്ടീസ് പതിപ്പിച്ചു

ചെലവ് ഏറ്റവും കുറക്കുക എന്നതാണ് ആശയമെന്നും ഓരോ രൂപയും ലാഭിക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ട്രഷറർ പവൻ ബൻസാൽ ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. 1400 കിലോമീറ്റർ വരെയുള്ള യാത്രക്ക് സെക്രട്ടറിമാർക്ക് അനുയോജ്യമായ ട്രെയിൻ നിരക്ക് നൽകുമെന്നും 1,400 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള യാത്രകൾക്ക് കുറഞ്ഞ വിമാന നിരക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ നിരക്ക് വിമാന നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ മാസത്തിൽ രണ്ടുതവണ വിമാന നിരക്ക് നൽകൂയെന്നും കോൺഗ്രസ് മെമ്മോ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. എംപിമാരോട് എല്ലാ വർഷവും 50,000 രൂപ സംഭാവന ചെയ്യാനും പാർട്ടി ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവരിടെ അലവൻസുകൾ 12,000 രൂപ, 15,000 രൂപ എന്നതിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം.

Read Also: ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ഓഗസ്റ്റ് 14 ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button