മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ബാഴ്‌സലോണയുടെ മുൻ മിഡ്ഫീൽഡറും സഹതാരവുമായിരുന്നു ആൻഡ്രസ് ഇനിയെസ്റ്റ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി മെസി കരാറിലെത്തിയതിന് പിന്നാലെയാണ് മുൻ ബാഴ്സ താരത്തിന്റെ പ്രതികരണം.
‘ലിയോ വളരെ വർഷങ്ങളായി ബാഴ്‌സയെ പ്രതിനിധീകരിക്കുന്നു. ക്ലബിനകത്ത് എന്താണ് സംഭവിച്ചതെന്നും
എത്തരത്തിലാണ് കാര്യങ്ങൾ ഇങ്ങനെയായതെന്നും എനിക്കറിയില്ല. എന്നാൽ ക്ലബിന് ഈ ട്രാൻസ്ഫറിൽ നിന്നും തിരികെ വരേണ്ടതുണ്ട്. അവനെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കും. ബാഴ്‌സയെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നത് മെസിയായിരുന്നു. അവനായിരുന്നു ക്ലബിന്റെ എല്ലാം. അവനാണ് ബാഴ്‌സയെ വിശിഷ്ടമാക്കിയത്. അവനെപ്പോലെ ഒരു താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല’ ഇനിയെസ്റ്റ പറഞ്ഞു.
Read Also:- ഒളിമ്പിക്സ് മെഡൽ തുണച്ചു: ഹോക്കി ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം
മെസി ചെയ്യുന്നത് പോലെ വേറെ ആർക്കും ചെയ്യാനാകില്ല. ഓരോ വർഷവും ആ മികവ് ആവർത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ലെന്നും ഇനിയെസ്റ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാഴ്‌സലോണയുടെ സുവർണ്ണകാലത്ത് ലയണൽ മെസി, ആന്ദ്രെസ് ഇനിയെസ്റ്റ, സാവി കൂട്ടുകെട്ട് നിരവധി കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു.
Post Your Comments