കൊച്ചി: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നടത്തിയ മറുപടിയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഐ.എം.എയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധവും നടത്തി.
ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെ ആറ് തവണ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയേയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. മന്ത്രി സഭയില്‍ നടത്തിയ പരാതി തിരുത്തിയെങ്കിലും അതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കാര്യം ആരോഗ്യമന്ത്രിക്ക് മാത്രം അറിയില്ലെന്ന് പറയുന്നത് ന്യായീകരിക്കാനാവില്ലെന്നും ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരായ ആ്രകമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു ആദ്യം ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇതില്‍ വിമര്‍ശനമുയര്‍ന്നതോടെ പിശക് സംഭവിച്ചുവെന്ന് പറഞ്ഞ ആരോഗ്യമന്ത്രി തിരുത്തിയ പ്രസ്താവന നിയമസഭയില്‍ വയ്ക്കുകയായിരുന്നു.
Post Your Comments