KeralaNattuvarthaLatest NewsNews

ഇന്ധന വില വര്‍ദ്ധനവ്: വാഹനങ്ങള്‍ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാൻ നിയമ നിര്‍മ്മാണം നടത്തണമെന്ന് മന്ത്രിക്ക് നിവേദനം

പൊതുജനങ്ങള്‍ക്ക് ഇത്തരത്തിൽ വന്‍ ബാധ്യതയില്ലാതെ വാഹനങ്ങള്‍ ഇലക്‌ട്രിക്ക് വാഹനങ്ങളാക്കി മാറ്റുവാന്‍ സാധിക്കും

പത്തനംതിട്ട: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വാഹനങ്ങള്‍ ഇലക്‌ട്രിക് വാഹനമാക്കി മാറ്റുവാന്‍ കേരളത്തില്‍ നിയമ നിര്‍മ്മാണം നടത്തണം എന്ന ആവശ്യമുന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജുവിന് കോന്നി സ്വദേശി നിവേദനം നല്‍കി. അട്ടച്ചാക്കല്‍ തലപ്പള്ളില്‍ വീട്ടില്‍ ജേക്കബ് ഫിലിപ്പാണ് നിവേദനം നല്‍കിയത്.

നിലവില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഗ്യാസ് ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ അനുമതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ ഉണ്ട്. ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച്‌ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഇലക്‌ട്രിക് വാഹനമായി മാറ്റുന്നതിന് കേരളത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ അനുമതി വാഹന ഉടമകള്‍ക്ക് നൽകണമെന്നും, ആവശ്യമായപക്ഷം ഈ വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും ആണ് നിവേദനത്തില്‍ പറയുന്നത്.

പൊതുജനങ്ങള്‍ക്ക് ഇത്തരത്തിൽ വന്‍ ബാധ്യതയില്ലാതെ വാഹനങ്ങള്‍ ഇലക്‌ട്രിക്ക് വാഹനങ്ങളാക്കി മാറ്റുവാന്‍ സാധിക്കുമെന്നും പരിസ്ഥിതി സൗഹാര്‍ദ്ധപരമായ ഈ പദ്ധതി സമൂഹത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക, തൊഴില്‍, സാധ്യതകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും ഈ വിഷയം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ഒരു വിദഗ്ധ സമതിയെ നിയോഗിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button