ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കുടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണ്. ഇന്ന് 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും. പ്രതിരോധ നടപടികള്‍ മന്ത്രി നേരിട്ട് വിലയിരുത്തും.
റംസാന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലധികമായി നിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഒരാഴ്ചയ്ക്കിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post Your Comments