കാബൂള്‍: താലിബാന്‍ മേഖലയില്‍ നിന്ന് എന്‍ജിനീയര്‍മാരെ രക്ഷപ്പെടുത്തി അഫ്ഗാന്‍ സേന. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയര്‍മാരെയാണ് വ്യോമമാര്‍ഗം അഫ്ഗാന്‍ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : പാകിസ്താനില്‍ ആയുധ നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം
താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യകള്‍ കീഴടക്കുന്നതിനിടെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കായി എംബസി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തുള്ള ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. കാബൂളിലെ ഇന്ത്യന്‍ എംബസി സമയബന്ധിതമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൗരന്മാര്‍ പൂര്‍ണമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അഫ്ഗാനിസ്താനിലെ പ്രധാന നഗരമായ കാന്തഹാര്‍ താലിബാന്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments