Latest NewsIndiaEntertainment

‘നീ എന്റെ ഭർത്താവിന്റെ കയ്യിൽ എന്തിനു തൊട്ടു?’ പ്രശസ്ത ഗായികയ്ക്ക് സംഗീത സംവിധായകൻ്റെ ഭാര്യയിൽ നിന്നും ദുരനുഭവം

ട്യൂൺ കേട്ടശേഷം സംഗീതസംവിധായകൻ എനിക്ക് മൈക്ക് കൈമാറി.

ചെന്നൈ: തമിഴിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സുനിത. തനിക്ക് സിനിമാ മേഖലയിൽ നിന്നും ഉണ്ടായ ദുരനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത് വളരെ വൈറലായിരുന്നു. ഒരു സോങ്ങ് റെക്കോർഡിങ്ങിനു ഇടയിൽ തനിക്കുണ്ടായ ദുരനുഭവം സുനിത വെളിപ്പെടുത്തിയത്. ഇത് തന്നെ ഏറെ തളർത്തിക്കളഞ്ഞു എന്നും താരം വെളിപ്പെടുത്തുന്നു. തനിക്ക് ആ ദുരനുഭവം കാരണം മര്യാദയ്ക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ആവാത്തത്ര മാനസികമായി ബാധിച്ചിരുന്നു എന്നും അവർ വ്യക്തമാക്കി.

അല്ലാത്തപക്ഷം എന്തിനെയും സധൈര്യം നേരിടുക വ്യക്തിത്വമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും എന്നാൽ ഈ അനുഭവത്തെ അത്തരത്തിൽ കാണുവാൻ സാധിച്ചില്ല എന്നും സുനിത പറയുന്നു. അവരുടെ വെളിപ്പെടുത്തൽ ഇങ്ങനെ, ‘ഞാൻ ഒരിക്കൽ ഒരു പാട്ട് റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിൽ പോയതായിരുന്നു. ട്യൂൺ കേട്ടശേഷം സംഗീതസംവിധായകൻ എനിക്ക് മൈക്ക് കൈമാറി. ഞാൻ റെക്കോർഡിങ് ചെയ്യുവാൻ കയറാൻ നേരം അയാളുടെ ഭാര്യ എന്റെ അടുത്ത് വന്ന് ദേഷ്യപ്പെട്ടു. അവർ ചോദിച്ചത് ഇങ്ങനെ ആയിരുന്നു – നീ എന്തിനാണ് നിൻറെ വിരലുകൾകൊണ്ട് എൻറെ ഭർത്താവിൻറെ കൈപ്പത്തിയിൽ സ്പർശിച്ചത്?’ വളരെ മോശമായിരുന്നു അവർ പെരുമാറിയത് എന്നും സുനിത കൂട്ടിച്ചേർത്തു.

ആദ്യം ഒന്ന് പകച്ചെങ്കിലും താൻ അവർക്ക് അപ്പോൾ തന്നെ അതിനുള്ള മറുപടി നൽകി എന്നും സുനിത പറയുന്നു. എന്നാൽ അന്നുരാത്രി ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് അവർ പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സുനിത ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ നിന്നും എന്തെങ്കിലും ദുരനുഭവം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സുനിത വീണ്ടും വിവാഹിതയായത്. ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായിയാണ് ഭത്താവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button