തിരുവനന്തപുരം: സുനിതയുടെ കൊലപാതകത്തില്‍ ഒന്‍പതു വര്‍ഷത്തിനു ശേഷം ഡിഎന്‍എ പരിശോധന. 2013ൽ കൊല്ലപ്പെട്ട ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശിയായ സുനിതയുടെ ശരീരം തന്നെയാണെന്ന് ഉറപ്പിക്കാനായാണ് മക്കളുടെ രക്തസാംപിള്‍ ശേഖരിച്ചത്.
ഭര്‍ത്താവ് സുനിതയെ ചുട്ടുകൊന്ന് മൃതശരീരം മൂന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്. കൂടുതല്‍ സ്ത്രീധനം ലക്ഷ്യമിട്ട് നാലാം വിവാഹത്തിനായി ഒരുങ്ങിയ പ്രതി ജോയ് ആന്റണി തന്റെ മൂന്നാം ഭാര്യയായ സുനിതയെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം സുനിതയുടെ ശരീര അവശിഷ്ടങ്ങള്‍ ജോയ് ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
read also: വീടിന്റെ ടെറസില്‍ കഞ്ചാവ്: യുവാവ് അറസ്റ്റില്‍
എന്നാൽ, കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ, കൊല്ലപ്പെട്ടത് സുനിത തന്നെ എന്നു സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അതിനാല്‍ ‘സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന് വാദിക്കാൻ പ്രതിഭാഗം ശ്രമിച്ചു. അതിനെ തുടർന്ന് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവ സുനിതയുടെ മക്കളുടെ ഡിഎന്‍എയുമായി ഒത്തു ചേരുമോ എന്നു പരിശോധിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്. സുനിതയുടെ മക്കളും കേസിലെ നിര്‍ണായക സാക്ഷികളുമായ ജോമോള്‍, ജീനമോള്‍ എന്നിവരുടെ രക്തസാംപിളുകള്‍ കോടതി മുറിയില്‍ വച്ചു ശേഖരിച്ചു.
Post Your Comments