COVID 19Latest NewsNewsIndia

കോവിഡ്​: കെജ്​രിവാളിന്‍റെ ഭാര്യയെ സൂപ്പര്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇവർ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിതയെ സാകേതിലെ മാക്​സ്​ സൂപ്പര്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്​മിറ്റാക്കിയത്​. ഏപ്രിൽ 20 നാണു സുനിതയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടർന്ന് ഇവർ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Also Read:എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരൻ

ആം ആദ്​മി പാര്‍ട്ടി എം.എല്‍.എ സോംനാഥ്​ ഭാരതിയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. ഡല്‍ഹിയിലെ ബി.ജെ.പി നേതാവായ കപില്‍ മിശ്ര സുനിത ഏറ്റവും വേഗത്തില്‍ രോഗമുക്തയായി തിരിച്ചു​വര​ട്ടെയെന്ന്​ ആശംസിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുനിതയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

കോവിഡ്​ രണ്ടാം തരംഗത്തി​ല്‍ വിറങ്ങലിച്ച്‌​ നില്‍ക്കുകയാണ്​ ഡല്‍ഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കോവിഡിനെ തുടര്‍ന്ന്​ മരിച്ചത്​. 97,977 ആളുകളാണ്​ സംസ്​ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്​. ഓക്​സിജന്‍ ക്ഷാമം രൂക്ഷമായതാണ് മരണനിരക്ക് ഉയരാൻ കാരണമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button