ദുബായ്: സന്ദര്‍ശക വിസക്കാര്‍ക്കും വരാന്‍ അവസരമൊരുക്കി ദുബായ്. ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വരാം എന്ന് എമിറേറ്റ്സിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്ന് മുതല്‍ വരാമെന്നോ ഇന്ത്യക്കാര്‍ക്ക് വരാന്‍ കഴിയുമോ എന്നോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. റസിഡന്‍റ് വിസക്കാര്‍ക്ക് ബാധകമായ നിബന്ധനകള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്കും ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇത് ശുഭസൂചനയാണെന്നാണ് വിലയിരുത്തല്‍.
Read Also: പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാൻ ഇതാ ചില പൊടികൈകൾ
എല്ലാ സന്ദര്‍ശകരെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതിയും അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്കും പ്രവേശനം അനുവദിച്ചതോടെ സന്ദര്ശകവിസക്കാരും പ്രതീക്ഷയിലാണ്. എക്സ്പോ 2020 തുടങ്ങാനിരിക്കെ ജോലി അവസരങ്ങള്‍ തേടി യു.എ.ഇയിലെത്താന്‍ കാത്ത് ലക്ഷങ്ങള്‍ നാട്ടിലുണ്ട്. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതി നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് യു.എ.ഇയിലേക്ക് എത്താന്‍ കഴിയൂ.
Post Your Comments