കോട്ടയം: ഇ ബുള്‍ ജെറ്റ് യുട്യൂബർ സഹോദരന്മാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിയായ സുരേഷ് ഗോപി, കൊല്ലം എംഎല്‍എ എം മുകേഷ്, പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് എന്നിവരെ ഫോണില്‍ വിളിച്ച് ആളുകൾ പിന്തുണ തേടുന്നതും നേതാക്കളുടെ പ്രതികരണങ്ങളുമടങ്ങിയ ഓഡിയോ പുറത്തുവന്നിരുന്നു. വിവാദ വിഷയങ്ങളിൽ ജനങ്ങള്‍ എന്തുകൊണ്ടാണ് തങ്ങളെ നിരന്തരം ബന്ധപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പിസി ജോര്‍ജ്.
വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കളെ വിളിക്കുന്നതും അവരുടെ പ്രതികരണങ്ങള്‍ റെക്കോഡ് ചെയ്ത് വൈറലാക്കുന്നതുമാണ് നിലവിലുള്ള പ്രവണത. നേരത്തേ പാലക്കാട് നിന്നും മുകേഷിനെ ഒരു വിദ്യാര്‍ത്ഥി വിളിച്ചതും അതില്‍ എംഎല്‍എയുടെ പ്രതികരണവുമെല്ലാം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇ ബുള്‍ ജെറ്റ് വിഷയത്തിലും ചിലര്‍ മുകേഷിനെ ബന്ധപ്പെട്ടെങ്കിലും അന്വേഷിച്ചിട്ട് ചെയ്യാമെന്ന് മുകേഷ് മറുപടി നല്‍കുകയായിരുന്നു.
സമാധാന ചർച്ചയുമായി അഫ്‌ഗാന്‍: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറെന്ന് റിപ്പോർട്ട്
വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചപ്പോളുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കേരളത്തിലെ കാര്യത്തിന് മുഖ്യമന്ത്രിയെ വിളിക്കൂ എന്നും ഈ വിഷയത്തില്‍ തനിക്ക് ഇടപെടാന്‍ പറ്റില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
‘മനുഷ്യരെ അറിയാവുന്ന മനുഷ്യന്‍ അറിയുന്നവരെയാണ് ജനങ്ങള്‍ വിളിക്കുന്നത്’, എന്നാണ് ആളുകള്‍ ഇത്തരത്തില്‍ നേതാക്കളെ വിളിക്കുന്നതിന് പിന്നിലുള്ള കാരണമായി പിസി ജോർജ് പറയുന്നത്. തന്നെ വിളിച്ച് സഹായം ചോദിക്കുന്നവരുടെ കാര്യത്തില്‍ താന്‍ ഇടപെടാറുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.
Post Your Comments