കോട്ടയം : കേളത്തിന്റെ ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് പി.സി ജോര്‍ജ്. ആരോഗ്യമന്ത്രിക്ക് പലകാര്യങ്ങളെ കുറിച്ചും അറിവില്ല. മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പോലും അവർക്ക് കോവിഡ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.
അതേസമയം, കോവിഡ് വാക്സിന് കളിപ്പീരാണെന്നും ഗുണകരം ഹോമിയോ ആണെന്നും പി.സി ജോര്‍ജ് പറഞ്ഞു. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും കോവിഡ് വന്നത് ചൂണ്ടികാട്ടിയാണ് പി.സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ടാകാം തനിക്ക് കോവിഡ് വരാത്തതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Read Also : പന്ത്രണ്ടോളം വിഭവങ്ങൾ ചേർന്ന തിരുവോണസദ്യയെ കുറിച്ച് കൂടുതലറിയാം
സ്വര്‍ണക്കടത്ത് കേസിലെ മൊഴികള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ സംശയമുണ്ട്. ഒത്തുതീര്‍പ്പ് നടക്കുന്നുണ്ടോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിക്കെതിരായ നടപടി മാറ്റിവെക്കുന്നതില്‍ ഇ.ഡി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments