
അസം: മനുഷ്യശരീരത്തിലെ മുറിവുകള്‍ വേഗത്തില്‍ ഉണക്കുന്ന പുതിയ കണ്ടെത്തലുമായി ഐഐടി ശാസ്ത്രഞ്ജര്‍. വേഗത്തില്‍ മുറിവുണക്കുന്ന ബാന്‍ഡേജാണ് ഐഐടി ഗുവാഹത്തിയിലെ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചിട്ടുള്ളത്. കൃത്രിമ പോളിമറുകളില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്ന ഇതിന് ജൈവ വിഘടനം സാധ്യമാണ്. അതിനാൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കില്ല. ഇവ വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാകുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഈ ബാന്‍ഡേജ് ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും ഇതുമൂലം ശരീരത്തിലെ എന്‍സൈമുകളുടെ സഹായത്തോടെ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഈ ബാന്‍ഡേജ് ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിലെ മുറിവുകള്‍ യാന്ത്രികമായി വളരെ വേഗത്തിൽ ഉണക്കാന്‍ തുടങ്ങുന്നു. വിപണിയിൽ ലഭ്യമായ മറ്റ് ബാന്‍ഡേജുകളെക്കാൾ 50 ശതമാനം വരെ വിലക്കുറവില്‍ ഇത് ലഭ്യമാക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ നിഗമനം. പരുത്തി കമ്പിളി എന്നിവയാണ് സാധാരണയായി ബാന്‍ഡേജ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാൽ കൃത്രിമ പോളിമറുകളില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ബാൻഡേജുകൾ മുറിവിലെ ചോര്‍ച്ച തടയുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുറിവുകള്‍ ഉണക്കുന്നതിനും ഫലപ്രദമാണ്.
Post Your Comments