![](/wp-content/uploads/2021/08/power.jpg)
തിരുവനന്തപുരം: ഇടുക്കി മൂലമറ്റം ജനറേറ്റിങ് സ്റ്റേഷനിലെ ആറ് ജനറേറ്റുകളും പ്രവർത്തന രഹിതമായതിന് പിന്നാലെ 7.30 മുതല്‍ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതിനാലാണ് നടപടി. നിയന്ത്രണം ഒമ്പത് മണിയോടെ പൂര്‍ണ്ണമായും പിന്‍വലിച്ചെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
read also: സന്തോഷ് പണ്ഡിറ്റിന്റെ കെഎസ്ആര്‍ടിസി യാത്രയ്ക്ക് പിന്നിലെ കാരണം പുറത്ത് : കൈയടിയുമായി സോഷ്യല്‍ മീഡിയ
ആറ് ജനറേറ്റുകളും സാങ്കേതിക തടസ്സത്താല്‍ രാത്രി 7.30 ഓടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. അതിനു പിന്നാലേയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്നു നേരത്തെ അറിയിച്ചത്.
Post Your Comments