Latest NewsNewsIndia

ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സര്‍ക്കാര്‍ റോഡ് ഗതാഗത മന്ത്രാലയയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ഈ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഏതുവിധേനയും ഉപയോഗിക്കാം, അതായത്, നിയമപരമായി ഈ വാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. മന്ത്രാലയത്തിന്റെ ഈ തീരുമാനത്തില്‍ നിന്ന് ടൂറിസം വ്യവസായത്തിനും ആശ്വാസം ലഭിക്കും.

Read Also : പപ്പട കച്ചവടത്തിന് ഇറങ്ങിയ വയോധികന് 10,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്  

ബാറ്ററി, മെഥനോള്‍, എത്തനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങളെയാണ് റോഡ് ഗതാഗത മന്ത്രാലയം പെര്‍മിറ്റുകളുടെ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയത്. മന്ത്രാലയം ഇലക്‌ട്രിക് വാഹനങ്ങളെ പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഉത്തരവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നില്ല.

ഉത്തരവ് പ്രകാരം, നിയമപരമായി ഇരുചക്രവാഹനങ്ങള്‍ക്ക് അനുമതിയില്ലാതെ ഉപയോഗിക്കാം. ഇതില്‍ നിന്നുള്ള ഏറ്റവും വലിയ നേട്ടം വാടകയ്ക്ക് എടുക്കുന്ന ഇരുചക്രവാഹന ട്രാന്‍സ്പോര്‍ട്ടറുകള്‍ക്കായിരിക്കും. ബാറ്ററി, മെഥനോള്‍, എത്തനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് തീരുമാനം ആശ്വാസമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button