തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു.
ഇതിനായി സൈബർ പട്രോളിംഗ് ശക്തമാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് കമ്മീഷൻ അംഗം നസീർ ചാലിയത്ത് നിർദ്ദേശം നൽകിയത്.
Post Your Comments