Latest NewsIndiaNewsInternational

സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ രക്തസാക്ഷികൾ ആകുന്നു, ഈ സാഹചര്യം തുടരാൻ അനുവദിക്കരുത് അഭ്യർത്ഥനയുമായി റാഷീദ് ഖാൻ

അഫ്ഗാൻ പൗരൻമാരെ കൊല്ലുന്നതും അഫ്ഗാനിസ്ഥാനെ തകർക്കുന്നതും അവസാനിപ്പിക്കുക

ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങളിലെ നേതാക്കളോട് അഭ്യർത്ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്തിന്റെ ദുരിതം കണ്ടുനിൽക്കരുതെന്നും സമാധാനം പുലർത്താൻ സഹായിക്കണമെന്നും അഭ്യർഥിക്കുന്ന കുറിപ്പ് ട്വിറ്ററിലൂടെയാണു റാഷിദ് പങ്കുവച്ചത്.

അഫ്ഗാനിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു നിരപരാധികള്‍ എല്ലാ ദിവസവും രക്തസാക്ഷികൾ ആകേണ്ടിവരുന്നുവെന്നും ഈ കലുഷിത സാഹചര്യം തുടരാൻ അനുവദിക്കരുതെന്നും റാഷിദ് പറയുന്നു. അഫ്ഗാൻ പൗരൻമാരെ കൊല്ലുന്നതും അഫ്ഗാനിസ്ഥാനെ തകർക്കുന്നതും അവസാനിപ്പിക്കുക എന്നും റാഷിദ് കൂട്ടിച്ചേർത്തു.

പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാൻ ഇതാ ചില പൊടികൈകൾ

‘ലോക രാഷ്ട്രങ്ങളിലെ പ്രിയ നേതാക്കളേ, എന്റെ രാജ്യം അക്രമത്തിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് നിരപരാധികളാണ് എല്ലാ ദിവസവും രക്തസാക്ഷികൾ ആയിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വീടുകളും മറ്റു വസ്തുവകകളും വ്യാപകമായി തകർക്കപ്പെടുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുന്നു. ഈ കലുഷിത സാഹചര്യം തുടരാൻ അനുവദിക്കരുതേ. അഫ്ഗാൻ പൗരൻമാരെ കൊല്ലുന്നതും അഫ്ഗാനിസ്ഥാനെ തകർക്കുന്നതും അവസാനിപ്പിക്കുക.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനക പിൻവാങ്ങുന്നതോടെ താലിബാൻ ഭീകരർ കനത്ത അക്രമണമാണ് നടത്തുന്നത്. രാജ്യത്തിൻറെ പകുതിയിൽ ഏറെ പ്രദേശങ്ങൾ ഭീകരരുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button