KeralaLatest NewsNews

കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുക്കും : പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തില്‍ സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്.

Read Also : ഗതാഗത നിയമലംഘനത്തിന്​ വൻതുക പിഴയിട്ട് പോലീസ് : പ്രതിഷേധമായി ബൈക്ക്​ കത്തിച്ച്‌​ യുവാവ്​ 

‘1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാർട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ചു. 74 വർഷങ്ങൾക്കു ശേഷം ഇന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന്. ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ൽ സമ്മതിച്ചേക്കും’, ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം :

35 വർഷം, 60 വർഷം, 74 വർഷം…

എന്താണെന്നല്ലേ? ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം മണ്ടത്തരങ്ങൾ തിരിച്ചറിയാൻ എടുത്ത ഏകദേശ സമയമാണ്.

1943ൽ കമ്യൂണിസ്റ്റുകാർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജർമനിയിലെ ഗീബൽസിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വർഷങ്ങൾക്കു ശേഷം, തങ്ങൾക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജി മാപ്പുപറഞ്ഞു.
1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാർട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ചു. 74 വർഷങ്ങൾക്കു ശേഷം ഇന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന്.

ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ൽ സമ്മതിച്ചേക്കും.

https://www.facebook.com/panickar.sreejith/posts/4342233462463362

shortlink

Related Articles

Post Your Comments

Related Articles


Back to top button