നിലമ്പൂര്‍: നിലമ്പൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകക്കേസിൽ വിധി നാളെ പറയും. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് നാളെ വിധി പറയുന്നത്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് വിധി പ്രഖ്യാപിക്കുക. പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണിയെ കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരനായ മകൻ പ്രജിത്ത് കുമാറാണ് പ്രതി.
2017 ഏപ്രിൽ പത്തിന് പകൽ രണ്ടു മണിക്കാണ് സംഭവം. മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ രാധാമണിയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ രാധാമണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി പകൽ മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാൽസംഗം ചെയ്തുവെന്നും പരാതിയുണ്ട്.
read also: സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന് ഹൈക്കോടതി
രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയിൽ പോത്തുകൽ പൊലീസ് 2017 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.
Post Your Comments