KeralaLatest NewsNews

മദ്രസ പുസ്​തകങ്ങൾ ചെളിവെള്ളത്തിലെറിഞ്ഞ ശേഷം സുന്നി നേതാവിനെ ക്രൂരമായി മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : ഇന്നലെ രാത്രി 11.30ഓടെ കല്ലിക്കണ്ടിയിലാണ് സംഭവം. എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ല പ്രസിഡൻറും സമസ്​ത കേരള ജംഇയത്തുൽ ഉലമയുടെ പാനൂർ മേഖലയിലെ പ്രവർത്തകനുമായ ആർ.വി. അബൂബക്കർ യമാനിയെയാണ് നാലുപേർ ചേർന്ന്​ മർദിച്ചത്​. സിപിഎം പ്രവർത്തകരായ മീത്തലെ ചെറിയമംഗലത്ത് സുമേഷ് (30), നൂഞ്ഞമ്പ്രത്തെ യദു (31) എന്നിവരെ ​ കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും  

അബൂബക്കറും സഹപ്രവർത്തകൻ ഷഫീഖ് വാഫിയും തൂവ്വക്കുന്ന്​ യമാനിയ കോളജിലേക്ക് പോകുന്നതിനിടെയായിരുന്നു അക്രമം. കുടിവെള്ളം വാങ്ങാൻ കടയിൽ കയറിയപ്പോൾ തൊട്ടടുത്തത്തുണ്ടായിരുന്ന നാലുപേർ ഇവരെ അകാരണമായി ചീത്തവിളിക്കുകയും ബൈക്കിൽ പോകുംവഴി തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തലപ്പാവും മദ്രസ പുസ്​തകങ്ങളും ചെളിവെള്ളത്തിലെറിഞ്ഞ ശേഷമായിരുന്നു മർദ്ദനമെന്ന് അബൂബക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button