ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആറ് വയസിന് മുകളിലുള്ള 68 ശതമാനം ആളുകള്‍ക്ക് കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രതയില്‍ മൂന്നാം തരംഗം പടരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Read Also : മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: നാളെ മുതൽ പ്രാബല്യത്തിൽ
മൂന്നാം തരംഗമുണ്ടായാല്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം കുറവായിരിക്കും. വാക്സിനേഷന് കൂടി കാര്യക്ഷമമാകുന്നതോടെ കൂടുതല്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, രണ്ടാം തരംഗത്തില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ മുക്തമാകുമ്പോഴും കേരളത്തില്‍ രണ്ടാം തരംഗം നീളുകയാണ്. മൂന്നാം തരംഗത്തിനെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികള്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
Post Your Comments